KOYILANDY DIARY.COM

The Perfect News Portal

ജയ്പൂർസവായ് മാൻ സിംഗ് ആശുപത്രിയില്‍ തീപിടുത്തം: 6 രോഗികൾ മരിച്ചു

ജയ്പൂർ ആശുപത്രിയിലെ ഐസിയുവിൽ ഉണ്ടായ തീപിടുത്തത്തിൽ 6 രോഗികൾ മരിച്ചു. സവായ് മാൻ സിംഗ് ആശുപത്രിയിലാണ് തീപിടിത്തം ഉണ്ടായത്. ഷോർട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. അഞ്ച് രോഗികളുടെ നില ഗുരുതരമാണ്. ഇന്നലെ അർധരാത്രിയോടുകൂടെയാണ് തീപിടിത്തം ഉണ്ടായത്.

ഷോർട് സർക്യൂട്ട് വഴി ഉണ്ടായ തീപിടിത്തത്തിൽ പെട്ടന്ന് തന്നെ തീ പടരുകയും, പുക ശ്വസിച്ചുമാണ് രോഗികൾ മരിച്ചതെന്ന് ആശുപത്രിയിലെ ഡോക്ടർ അനുരാഗ് ധകാഡ് പറഞ്ഞു. തീപിടിത്തം ഉണ്ടാകുന്ന സമയത്ത് പതിനൊന്ന് രോഗികളാണ് ഐ സി യു വില ഉണ്ടായിരുന്നത് എന്നും അദ്ദേഹം പറഞ്ഞു. അതിൽ കൂടുതൽ രോഗികളും സീരിയസ് ആയിരുന്നു എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Share news