KOYILANDY DIARY.COM

The Perfect News Portal

സിബീഷ് പെരുവട്ടൂർ പുരസ്കാരം ചന്ദ്രശേഖരൻ തിക്കോടിക്ക്

കൊയിലാണ്ടി: എസ്.എ.ആർ.ബി.ടി.എം. ഗവ. കോളജ് പൂർവ്വ വിദ്യാർത്ഥിയും ഹെൽത്ത് ഇൻസ്പെക്ടറുമായിരുന്ന സിബീഷ് പെരുവട്ടൂരിന്റെ സ്മരണാർത്ഥം ‘ഓർമ’ സാംസ്കാരിക കൂട്ടായ്മ കൊയിലാണ്ടിഏർപ്പെടുത്തിയ മൂന്നാമത് പുരസ്കാരം നാടകകൃത്തും നോവലിസ്റ്റുമായ ചന്ദ്രശേഖരൻ തിക്കോടിക്ക് സമർപ്പിച്ചു. പ്രശസ്ത എഴുത്തുകാരൻ യു.കെ കുമാരൻ ഉദ്ഘാടനം ചെയ്തു.
.
.
10,001 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാർഡ്. ചടങ്ങിൽ നിധീഷ് കാർത്തിക്ക് അധ്യക്ഷത വഹിച്ചു. അബൂബക്കർ കാപ്പാട് മുഖ്യാതിഥിയായി. സിബീഷിന്റെ ഭാര്യ എം.എസ്‌. രഞ്ചില, മക്കളായ ദ്രോൺ സിബി, ദർപ്പൺ സിബി, പിതാവ് പി.കെ. ബാലകൃഷ്ണൻ, എന്നിവർ പങ്കെടുത്തു. സി. അശ്വിനി ദേവ്, അഡ്വ. സി. ലാൽ കിഷോർ, സുനിൽ ഓടയിൽ, വി.പി. സജീവൻ, മധു ബാലൻ ടി.കെ. നൗഷാദ് എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു. എ.ടി. വിനീഷ് സ്വാഗതവും സി.വി രാജേഷ് നന്ദിയും പറഞ്ഞു.
Share news