മേപ്പയ്യൂരിൽ യു.ഡി.എഫ് പ്രതിഷേധ സമരം നടത്തി

മേപ്പയ്യൂർ: ജനങ്ങളോടുള്ള ഉത്തരവാദിത്വം നിർവ്വഹിക്കുന്നതിൽ മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് ഭരണ സമിതി പരാജയപ്പെട്ടെന്നാരോപിച്ച് യു.ഡി.എഫ് കുത്തിയിരിപ്പ് സമരം സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി അഡ്വ. ഐ.മൂസ്സ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിൽ നടന്ന സി.ഡി.എസ് അഴിമതിയിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിച്ചില്ലെന്ന് അദ്ധേഹം പറഞ്ഞു. മേപ്പയ്യൂർ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റി പഞ്ചായത്ത് ഓഫീസിന് മുൻപിൽ നടത്തിയ രണ്ടാം ഘട്ട സമരത്തിൻ്റെ ഉദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെയർമാൻ പറമ്പാട്ട് സുധാകരൻ അധ്യക്ഷനായി.
.

.
മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡൻ്റ് മൂസ കോത്തമ്പ്ര മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി സെക്രട്ടറി ഇ.അശോകൻ, കെ.എം.എ. അസീസ്, ടി.കെ. ലത്തീഫ്, കെ.പി. രാമചന്ദ്രൻ, പി.കെ. അനീഷ്, എം.എം അഷറഫ്, മുജീബ് കോമത്ത്, കെ.എം സുരേഷ് ബാബു, സറീനഒളോറ, ആന്തേരി ഗോപാലകൃഷ്ണൻ, സി.എം. ബാബു, സത്യൻ വിളയാട്ടൂർ, ഷർമിന കോമത്ത് കെ.കെ അനുരാഗ്, പ്രസന്നകുമാരി മൂഴിക്കൽ സംസാരിച്ചു.
.

.
ഇ.കെ. മുഹമ്മദ് ബഷീർ, ശ്രിനിലയം വിജയൻ, സി.പി. നാരായണൻ, ഇല്ലത്ത് അബ്ദുറഹ്മാൻ, ഷബീർ ജന്നത്ത്, റാബിയ എടത്തിക്കണ്ടി, ടി.എം. അബ്ദുള്ള, ആർ.കെ. രാജീവൻ, കീഴ്പോട്ട് അമ്മത്, എടയിലാട്ട് ഉണ്ണികൃഷ്ണൻ, അഷിദ നടുക്കാട്ടിൽ കെ.എം. ശ്യാമള, കീഴ്പോട്ട് പി.മൊയ്തി, സുധാകരൻ പി.കെ. നേതൃത്വം നൽകി.
