പറേച്ചാല്‍ ദേവി ക്ഷേത്രത്തില്‍ കരനെല്‍കൃഷി കൊയ്ത്തുത്സവം ആഘോഷമായി

കൊയിലാണ്ടി: നടേരി കാവുംവട്ടം പറേച്ചാല്‍ ദേവി ക്ഷേത്രം കൃഷി കൂട്ടായ്മ കൃഷി ചെയ്ത കരനെല്‍കൃഷിയുടെ കൊയ്ത്തുത്സവം ആഘോഷമായി. കൊയിലാണ്ടി കൃഷി ഭവന്റെ സഹകരണത്തോടെയാണ് കൃഷി നടത്തിയത്. കൊയ്ത്തുത്സവം കൊയിലാണ്ടി നഗരസഭ വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ കെ. എ. ഇന്ദിര ഉദ്ഘാടനം ചെയ്തു. ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ കെ. പി. സുജാതന്‍ അധ്യക്ഷത വഹിച്ചു.

നഗരസഭ കൗണ്‍സിലര്‍മാരായ ആര്‍. കെ. കുമാരന്‍, പി. പി. ഫാസില്‍ , കൃഷി ഓഫീസര്‍ പി. ഷംസിദ, അഗ്രികള്‍ച്ചര്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫീസര്‍ സി. ഷജില്‍, മുന്‍ ഡെപ്യൂട്ടി കലക്ടര്‍ സി. ഗോപാലന്‍, സിന്ധു ശിവന്‍, പ്രമീള ബാലന്‍ എന്നിവര്‍ സംസാരിച്ചു.
