കേരള സീനിയർ സിറ്റിസൺസ് ഫോറം 29-ാം ജില്ലാ സമ്മേളനം: സംഘാടകസമിതിയായി

കേരള സീനിയർ സിറ്റിസൺസ് ഫോറം കോഴിക്കോട് ജില്ലാ സമ്മേളനം വിജയിപ്പിക്കാൻ സംഘാടക സമിതി രൂപീകരിച്ചു. നടുവണ്ണൂർ പഞ്ചായത്ത് ഹാളിൽ ചേർന്ന് യോഗം നടുവണ്ണൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. ദാമോദരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തമു. 134 അംഗങ്ങൾ പങ്കെടുത്ത യോഗത്തിൽ ജില്ലാ പ്രസിഡൻ്റ് ഇ കെ. അബൂബക്കർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.

.
യോഗത്തിൽ ജില്ലാ സെക്രട്ടറി സോമൻ ചാലിൽ സ്വാഗതം പറഞ്ഞു.
സംഘടനയുടെ സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.വി. ബാലൻ കുറുപ്പ്, സംസ്ഥാന സെക്രട്ടറി സി രാധാകൃഷ്ണൻ, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ ഗോവിന്ദൻ കുട്ടി മാസ്റ്റർ, രാജപ്പൻ എസ് നായർ അച്ചു മാസ്റ്റർ നടുവണ്ണൂർ, പൂതേരി ദാമോദരൻ നായർ, കെ. പി. വിജയ, സി.കെ. രാമചന്ദ്രൻ എടക്കോട്ട്, ഒ.എം. കൃഷ്ണ കുമാർ, ഇബ്രാഹിം തിക്കോടി എന്നിവർ സംസാരിച്ചു.
.

.
വയോജനങ്ങൾക്കുള്ള സൗജന്യ ആരോഗ്യ ഇൻഷ്വറൻസ് നടപ്പാക്കുക, റെയിൽവേ യാത്രാ ഇളവുകൾ പുനഃസ്ഥാപിക്കുക, വയോജന നയം എത്രയും പെട്ടെന്ന് നടപ്പാക്കുക, വയോമിത്രം പദ്ധതി പഞ്ചായത്തുകളിലും പ്രാവർത്തികമാക്കുക എന്നീ ആവശ്യങ്ങൾ യോഗത്തിൽ ഉന്നയിക്കപ്പെട്ടു.
134 അംഗ സംഘാടക സമിതിയും, മറ്റ് 12 ഓളം സബ് കമ്മിറ്റികൾക്കും രൂപം നൽകി.
