തിരുവോണം ബമ്പർ 25 കോടി TH 577825 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: ഏവരും ആവേശത്തോടെ കാത്തിരിക്കുന്ന ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറി ഫലം പുറത്ത്. തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പിൽ 25 കോടിയുടെ ഒന്നാം സമ്മാനം ലഭിച്ചത് TH 577825 എന്ന ടിക്കറ്റിനാണ്. ഗോർക്കി ഭവനിൽ നടന്ന നറുക്കെടുപ്പ് നിർവ്വഹിച്ചത് ധനകാര്യമന്ത്രി കെ എൻ ബാലഗോപാലാണ്. സെപ്റ്റംബർ 27ന് നടക്കേണ്ടിയിരുന്ന നറുക്കെടുപ്പ് പിന്നീട് ഇന്നത്തേക്ക് മാറ്റിവെക്കുകയായിരുന്നു. ഓണം ബമ്പർ നറുക്കെടുപ്പിന് മുന്നോടിയായി പൂജാ ബമ്പർ ടിക്കറ്റ് ധനമന്ത്രി കെ എൻ ബാലഗോപാൽ ചടങ്ങിൽ പുറത്തിറക്കി. എംഎൽഎ ആന്‍റണി രാജു, ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ ഡോ. മിഥുൻ പ്രേംരാജ് എന്നിവരും സന്നിഹിതരായിരുന്നു.

- തിരുവോണം ബമ്പർ ബിആർ-105 നറുക്കെടുപ്പ് ഫലം
- ഒന്നാം സമ്മാനം (25 കോടി രൂപ): TH 577825
- രണ്ടാം സമ്മാനം (1 കോടി രൂപ): TK 459300
- മൂന്നാം സമ്മാനം (50 ലക്ഷം രൂപ): TC 736078
- സമാശ്വാസ സമ്മാനം (5 ലക്ഷം രൂപ):
- നാലാം സമ്മാനം (5 ലക്ഷം രൂപ): TL 214600
- അഞ്ചാം സമ്മാനം (2 ലക്ഷം രൂപ): TC 760274
- ആറാം സമ്മാനം (5,000 രൂപ): TL 669675
- ഏഴാം സമ്മാനം (2,000 രൂപ): TG 176733
- എട്ടാം സമ്മാനം (1,000 രൂപ):
- ഒമ്പതാം സമ്മാനം (500 രൂപ):

തിരുവോണം ബമ്പർ സമ്മാന വിശദാംശങ്ങൾ

ഈ വർഷത്തെ തിരുവോണം ബമ്പർ ഭാഗ്യക്കുറിക്ക് എക്കാലത്തെയും ഉയർന്ന തുകയായ ₹25 കോടി രൂപയാണ് ഒന്നാം സമ്മാനം. ഏജന്റുമാർക്ക് പത്ത് ശതമാനം വരെ വരുന്ന 2.5 കോടി രൂപയുടെ കമ്മീഷൻ ലഭിക്കും. ഓണം ബമ്പർ ടിക്കറ്റിന് 500 രൂപയായിരുന്നു വില. TA, TB, TC, TD, TE, TG, TH, TJ, TK, TL എന്നിങ്ങനെ 10 പരമ്പരകളിലായി ടിക്കറ്റ് അച്ചടിച്ചു. രണ്ടാം സമ്മാനമായി 20 വിജയികൾക്ക് ഒരു കോടി വീതവും, 20 പേർക്ക് മൂന്നാം സമ്മാനമായി 50 ലക്ഷം രൂപാ വീതവും ലഭിക്കും. ഒമ്പത് വിഭാഗങ്ങളിലായി ഉൾപ്പെടുന്ന ആകെ സമ്മാനത്തുക 125.54 കോടി രൂപയാണ്.

മറ്റ് സമ്മാനങ്ങൾ ഇവയാണ്:

- നാലാം സമ്മാനം: 10 വിജയികൾക്ക് ₹5 ലക്ഷം വീതം (ഒരു സീരീസിൽ ഒരാൾക്ക്)
- അഞ്ചാം സമ്മാനം: ഒരു സീരീസിൽ 10 പേർക്ക് 2 ലക്ഷം രൂപാ വീതം
- ആറാം സമ്മാനം: 5,000 രൂപ
- ഏഴാം സമ്മാനം: 2,000 രൂപ
- എട്ടാം സമ്മാനം: 1,000 രൂപ
- ഒമ്പതാം സമ്മാനം: അവസാന നാല് അക്കങ്ങൾക്ക് 500 രൂപ
ഈ വർഷം ആകെ 75 ലക്ഷം തിരുവോണം ബമ്പർ ടിക്കറ്റുകളാണ് വിറ്റത്. ഏറ്റവുമധികം വിൽപന നടന്നത് പാലക്കാടാണ്. 14,07,100 ടിക്കറ്റുകളാണ് പാലക്കാട്ട് വിറ്റത്. 9,37,400 ടിക്കറ്റുകളുമായി തൃശ്ശൂർ രണ്ടാമതും 8,75,900 ടിക്കറ്റുകളുമായി തിരുവനന്തപുരം മൂന്നാമതുമാണ്.
പൂജാ ബമ്പർ വിൽപന ഇന്നുമുതൽ
തിരുവോണം ബമ്പർ നറുക്കെടുപ്പിനൊപ്പം പൂജാ ബമ്പർ ടിക്കറ്റും ധനമന്ത്രി പുറത്തിറക്കി. 300 രൂപയാണ് പൂജാ ബമ്പർ ടിക്കറ്റ് വില. 12 കോടി രൂപയാണ് പൂജാ ബമ്പർ ഒന്നാം സമ്മാനം. എല്ലാ സീരീസുകളിലുമായി രണ്ടാം സമ്മാനത്തിന് 1 കോടി രൂപ വീതവും, മൂന്നാം സമ്മാനമായി 10 വിജയികൾക്ക് 5 ലക്ഷം രൂപ വീതവും ലഭിക്കും. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപയും അഞ്ചാം സമ്മാനമായി രണ്ടു രൂപ വീതവും ലഭിക്കും.
