റെക്കോർഡ് വിലയിലേക്ക് കുതിച്ച് സ്വർണം; 640 രൂപ കൂടി പവന് 87,560 രൂപ

സംസ്ഥാനത്ത് റെക്കോര്‍ഡ് വിലയിൽ സ്വര്‍ണവില. ഇന്ന് ഒരു പവന് 87,560 രൂപയാണ് വില. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 10,945 രൂപ നല്‍കണം. പണിക്കൂലി ഉൾപ്പെടെ ഇന്ന് ഒരു പവന്‍ സ്വര്‍ണം കൈയില്‍ കിട്ടണമെങ്കില്‍ ഏകദേശം ഒരു ലക്ഷത്തിനടുത്ത് രൂപ നല്‍കണം.

അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. വിവാഹ വിപണിയെ സ്വർണവില ഉയരുന്നത് പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

