വാദ്യശ്രീ പുരസ്ക്കാരം തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാർക്ക്

ചേമഞ്ചേരി: കേരള ക്ഷേത്രവാദ്യകലാ അക്കാദമിയുടെ ഈ വർഷത്തെ വാദ്യശ്രീ പുരസ്ക്കാരത്തിന് തൃക്കുറ്റിശ്ശേരി ശിവശങ്കര മാരാരെ തിരഞ്ഞെടുത്തു. വാദ്യകലാ ജീവിതത്തിൻ്റെ അഞ്ച് പതിറ്റാണ്ട് പിന്നിടുന്ന ശിവശങ്കര മാരാരുടെ വാദ്യരംഗത്തെ
പ്രവർത്തനം മാനിച്ചാണ് മേളാചാര്യൻ പെരുമ്പിളി ഗോവിന്ദ മാരാരുടെ സ്മരണയ്ക്കായുള്ള വാദ്യശ്രീ പുരസ്ക്കാരം നൽകുന്നത്. ഒക്ടോബർ 11 ന് കോട്ടയത്ത് നടക്കുന്ന ചടങ്ങിൽ പുരസ്ക്കാരം സമർപ്പിക്കും.
