നന്തി കിഴൂർ റോഡ് അടക്കരുത്: ജനകീയ സമിതി

മൂടാടി: നന്തി – കിഴൂർ റോഡ് അടക്കരുത്. ജനകീയ സമിതി സമര പ്രഖ്യാപന കൺവൻഷൻ നടത്തി. NH 66 ൻ്റ നിർമാണത്തിൻ്റ ഭാഗമായി നന്തിയിൽ നിന്നും തുടങ്ങി കീഴൂർ – പൂവടി തറയിൽ അവസാനിക്കുന്ന പൊതുമരാമത്ത് റോഡ് അടക്കാനുള്ള NHAl നീക്കത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി നേതാക്കളും നന്തിയിൽ സമരപ്രഖ്യാപന കൺവെൻഷനിൽ പ്രഖ്യാപിച്ചു.

ഒരു വർഷമായി കേന്ദ്രമന്ത്രിമാർ മുതൽ താഴോട്ടുള്ള എല്ലാ അധികാരികൾക്കും കമ്മിറ്റിയുടെ നേതൃത്വത്തിൽ നിവേദനങ്ങൾ നൽകുകയും സമരപരിപാടികൾ നടത്തുകയും ചെയ്തിരുന്നു. മാർച്ചിൽ പണി പൂർത്തിയാക്കാനുള്ള തീവ്രശ്രമം NH Al ആരംഭിച്ചിട്ടുണ്ട്. കൺവൻഷൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ ഉത്ഘാടനം ചെയ്തു. രാമകൃഷൻ കിഴക്കയിൽ അധ്യക്ഷത വഹിച്ചു.

ജില്ലാ പഞ്ചായത്തംഗം എം.പി. ശിവാനന്ദൻ, ബ്ലോക്ക് വൈസ്പ്രസിഡൻ്റ് ചൈത്ര വിജയൻ, സ്ഥിരം സമിതി അധ്യക്ഷൻ കെ. ജീവാനന്ദൻ മാസ്റ്റർ, പപ്പൻ മൂടാടി, കെ.വിജയരാഘവൻ, രൂപേഷ് കുടത്തിൽ മാസ്റ്റർ, എൻ. വി. എം. സത്യൻ, ചേനോത്ത്, റഷീദ് കൊളറാട്ടിൽ, ഭാസ്കരൻ മാസ്റ്റർ, റസൽ നന്തി, ഷംസീർ മുത്തായം, സി. ഗോപാൻ സനീർ വില്ല ങ്കണ്ടി, വി എം. വിനോദൻ എന്നിവർ സംസാരിച്ചു. വി.വി. സുരേഷ് സ്വാഗതം പറഞ്ഞു.

