സ്വര്‍ണവില കുറഞ്ഞു; ഒരു പവന് 86,560 രുപ

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 480 രൂപ കുറഞ്ഞ് ഒരു പവന് 86,560 ആയി. ഈ മാസത്തെ ഏറ്റവും ചെറിയ നിരക്കാണിത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 87,040 ആയിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10820 ആയി. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്നലെ 10,880 ആയിരുന്നു വില.

ഒരു മയവുമില്ലാതെയാണ് കഴിഞ്ഞ കുറച്ച് നാളുകളായി സ്വര്‍ണവില കൂടിയത്. ഇതിലാണ് നേരിയ തോതില്‍ ഇപ്പോള്‍ ഇടിവ് സംഭവിച്ച് ആശ്വാസമായത്. യുഎസ് ഗവണ്‍മെന്റ് അടച്ചുപൂട്ടല്‍ ആശങ്കയാണ് സ്വര്‍ണവില വര്‍ധനവിന്റെ ഒരു പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.

