KOYILANDY DIARY.COM

The Perfect News Portal

വഖഫ് ബോർഡ് പുനസംഘടന മാറ്റിവെക്കണം: മഹല്ല് , വഖഫ് സ്ഥാപന നേതൃ സംഗമം

കൊയിലാണ്ടി: നിഗൂഢ ലക്ഷ്യത്തോടെ ബിജെപി സർക്കാർ പാസാക്കിയെടുത്ത പുതിയ വഖഫ് നിയമപ്രകാരം സംസ്ഥാനത്ത് വഖഫ് ബോർഡ് പ്രഖ്യാപിക്കാനുള്ള സർക്കാർ നീക്കം ഉപേക്ഷിക്കണമെന്ന് കൊയിലാണ്ടി ടൗൺ ഹാളിൽ നടന്ന കൊയിലാണ്ടി മേഖല മഹല്ല് , വഖഫ് സ്ഥാപന നേതൃ സംഗമം ആവശ്യപ്പെട്ടു. നിയമത്തിൻ്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് സമർപ്പിച്ച ഹരജികളിൽ സുപ്രീം കോടതിയുടെ അന്തിമ വിധിക്ക് ശേഷമെ ഇക്കാര്യത്തിൽ തിരുമാനമെടുക്കാവൂ എന്ന് സംഗമം ആവശ്യപ്പെട്ടു.
.
.
സുപ്രിം കോടതിയുടെ അന്തിമ വിധിക്ക് ശേഷമെ വഖഫ് ബോർഡ് പുനസംഘടിപ്പിക്കുകയുള്ളൂ എന്ന തമിഴ്നാട് സർക്കാരിൻ്റെ തീരുമാനം സ്വാഗതാർഹമാണെന്നും ഈ തീരുമാനം പിണറായി സർക്കാർ മാതൃകയാക്കണമെന്നും സംഗമം ആവശ്യപ്പെട്ടു. കൊയിലാണ്ടി മണ്ഡലത്തിലെ നൂറ്റമ്പതോളം മഹല്ല്, വഖഫ് സ്ഥാപന ഭാരവാഹികളും സമുദായത്തിലെ എല്ലാ മത സംഘടനാ പ്രതിധികളും പങ്കെടുത്ത സംഗമം മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് മെമ്പറും കാപ്പാട് ഐനുൽ ഹുദ സ്ഥാപന സമുച്ഛയ മുഖ്യ കാര്യദർശി പി.കെ.കെ ബാവ ഉദ്ഘാടനം ചെയ്തു.
കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡണ്ട് വി.പി ഇബ്രാഹിം കുട്ടി അധ്യക്ഷത വഹിച്ചു.
.
.
മുഖ്യാതിഥിയായി പങ്കെടുത്ത, സുപ്രിം കോടതി അഭിഭാഷകനും മുസ്ലിം ലീഗ് നാഷണൽ കമ്മിറ്റി സെക്രട്ടറിയുമായ അഡ്വ. ഹാരിസ് ബീരാൻ എം.പി. പുതിയ വഖഫ് നിയമത്തിൻ്റെ കാണാ ചരടുകളും ദേശിയ രാഷ്ട്രീയ സംഭവവികാസങ്ങളും എന്ന വിഷയമവതിരിപ്പിച്ചു.ജില്ലാ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി.ടി ഇസ്മായിൽ, തീവ്ര വോട്ടർ പട്ടിക പരിഷ്കരണത്തിൻ്റെ രാഷ്ട്രിയം എന്ന വിഷയമവതരിപ്പിച്ചു സംസാരിച്ചു.
.
സിജി ട്രൈനർ ശാഹിദ് എളേറ്റിൽ (സർക്കാർ സർവ്വീസിലെ സമുദായത്തിലെ പിന്നോക്കവസ്ഥ പരിഹരിക്കാൻ മഹല്ലുകൾക്ക് ചെയ്യാനുള്ളത്)
ടി.വി. അബ്ദുൽ ഗഫൂർ (തലമുറയ എങ്ങിനെ ചേർത്ത് പിടിക്കാം ) എന്നിവരും വിഷയാവതരണം നടത്തി. സി.എച്ച് ഇബ്രാഹിം കുട്ടി, കേരളപരിസ്ഥിതി ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് എൻ പി. അബ്ദുസമദ്, മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി കെ.കെ. നവാസ് എന്നിവർ ആശംസകൾ നേർന്നു.
.
.
നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സി. ഹനീഫ മാസ്റ്റർ സ്വാഗതവും ട്രഷറർ മഠത്തിൽ അബ്ദുറഹിമാൻ നന്ദിയും പറഞ്ഞു. എൻ പി. മുഹമ്മദ് ഹാജി, അലി കൊയിലാണ്ടി ടി. അഷ്റഫ്, കല്ലിൽ ഇമ്പിച്ചി അഹമ്മദ് ഹാജി, പി.വി. അഹമ്മദ്, എ.പി. റസാഖ്, മുഹമ്മദലി മുതു കുനി, കെ. എം നജീബ്, എ  അസീസ് മാസ്റ്റർ, ഫാസിൽ നടേരി, കെ. എം ഷമീം എന്നിവർ നേതൃത്വം നല്കി.
Share news