ഒതയോത്ത് മുക്ക് – തെക്കൻ കാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു

മൂടാടി: വീരവഞ്ചേരി നാലാം വാർഡിലെ ഒതയോത്ത് മുക്ക് – തെക്കൻ കാട്ടിൽ അംഗൻവാടി റോഡ് ഉദ്ഘാടനം ചെയ്തു. മൂടാടിഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ വി.കെ രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ദാമോദരൻ നായർ പടിഞ്ഞാറയിൽ, വിജയലക്ഷമി കണ്ടോത്ത് എന്നിവർ സംസാരിച്ചു. മിനി തെക്കെ വീട്ടിൽ സ്വാഗതവും, അംഗൻവാടി ടീച്ചർ ബീന നന്ദിയും പറഞ്ഞു.
