മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവം ഒക്ടോബർ 24ന്: സംഘാടകസമിതിയായി

മൂടാടി: ഒക്ടോബർ 24ന് നടക്കുന്ന മൂടാടി ഗ്രാമപഞ്ചായത്ത് സ്കൂൾ കലോത്സവ നടത്തിപ്പിനായി വിപുലമായ സ്വാഗതസംഘം രൂപീകരിച്ചു. മൂടാടി ഹിൽബസാർ പുറക്കൽ, പാറക്കാട് ഗവ. എൽ പി സ്കൂൾ വച്ചാണ് കല്തോസവം നടക്കുന്നത്. പഞ്ചായത്തിലെ 12 വിദ്യാലയങ്ങളിൽ നിന്നായി 400 ഓളം കുരുന്ന് പ്രതിഭകൾ മാറ്റുരയ്ക്കും. രൂപീകരണ യോഗം മൂടാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പപ്പൻ മൂടാടി അധ്യക്ഷത വഹിച്ചു.

പി ടി എ പ്രസിഡണ്ട് എം വി ഷൈനു, എസ് എസ് ജി ചെയർമാൻ ചേനോത്ത് രാജൻ, രാമകൃഷ്ണൻ കിഴക്കയിൽ, എൻ വി എം സത്യൻ, ചേനോത്ത് ഭാസ്കരൻ മാസ്റ്റർ, എ കെ എം ബാലകൃഷ്ണൻ, ജി കെ രാജൻ, വി പി ബഷീർ, ആലിക്കുട്ടി, സുജാത ടി കെ , റിനു വി ആർ, പ്രധാന അധ്യാപിക സി കെ ബിജു എന്നിവർ സംസാരിച്ചു.

സ്വാഗതസംഘം ഭാരവാഹികളായി ചെയർമാൻ സി കെ ശ്രീകുമാർ (പ്രസിഡണ്ട് മൂടാടി ഗ്രാമപഞ്ചായത്ത്), കൺവീനർ സി കെ ബിജു (പ്രധാനാധ്യാപിക), ട്രഷറർ എം വി ഷൈനു (പിടിഎ പ്രസിഡണ്ട്) എന്നിവരെയും വിവിധ സബ് കമ്മിറ്റികളെയും തെരഞ്ഞെടുത്തു.

