KOYILANDY DIARY.COM

The Perfect News Portal

മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ മഹാചണ്ഡിക ഹോമം നടന്നു

കൊയിലാണ്ടി: മൂടാടി ആർട്ട് ഓഫ് ലിവിങ് ആശ്രമത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായുള്ള മഹാചണ്ഡിക ഹോമം ചൊവ്വാഴ്ച നടന്നു. കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകൾ ഉൾപ്പെട്ട വടക്കൻ മേഖലയുടെ നവരാത്രി ആഘോഷമാണ് മൂടാടി ആശ്രമത്തിൽ നടക്കുന്നത്.
.
.
വൈദിക് ധർമ സൻസ്ഥാൻ കേരളയുടെ ആഭിമുഖ്യത്തിൽ ബെംഗളൂരു വേദവിജ്ഞാൻ മഹാവിദ്യാപീഠത്തിലെ പുരോഹിതരുടേയും ആശ്രമത്തിലെ സന്യാസിമാരുടെയും നേത്യത്വത്തിലാണ് ചടങ്ങുകൾ. മഹാഗണപതി ഹോമം, നവഗ്രഹ ഹോമം, സുബ്രഹ്മണ്യ ഹോമം, വാസ്തു ഹോമം, മഹാലക്ഷ്മി ഹോമം, (ത്രിസൂക്തം), സുദർശന ഹോമം തുടങ്ങിയവ ഉണ്ടായിരുന്നു.
Share news