മൂടാടി ഗ്രാമ പഞ്ചായത്ത് കേരളോത്സവത്തോടനുബന്ധിച്ച് നടന്ന വോളിബാൾ മത്സരത്തിൽ യുവ ഭാവന ടീം നന്തി വിജയികളായി. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശ്രീകുമാർ വിജയികൾക്ക് ട്രോഫി സമ്മാനിച്ചു. പഞ്ചായത്ത് ഭരണസമതി അംഗങ്ങൾ, യുവ ഭാവന പ്രവർത്തകർ എന്നിവർ ടീം അംഗങ്ങളൊടൊപ്പം സന്നിഹിതരായി.