കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സ്പോർട്സ് വിദ്യാർത്ഥികൾക്ക് വേണ്ടി ജമ്പിങ് ബെഡ് സമർപ്പിച്ചു

കൊയിലാണ്ടി നഗരസഭ വാർഷിക പദ്ധതി 2024-25ൽ ഉൾപ്പെടുത്തി കൊയിലാണ്ടി ജിവിഎച്ച്എസ്എസിലെ സ്പോർട്സ് വിദ്യാർത്ഥികൾക്ക് വേണ്ടി മൂന്നര ലക്ഷം രൂപ ചിലവിൽ നിർമ്മിച്ച ജമ്പിങ് ബെഡ് കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് സ്കൂളിന് സമർപ്പിച്ചു. നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു.

രഞ്ജു എസ് (സീനിയർ അസിസ്റ്റന്റ്,) കൗൺസിലർമാരായ പ്രജില സി, വത്സരാജ് കേളോത്ത്, വൈശാഖ് കെ കെ, എ ലളിത, രാജീവൻ പി പി (പി ടി എ) എന്നിവർ സംസാരിച്ചു. അഷറഫ് എ കെ സ്വാഗതവും നവീന ബിജു (സ്റ്റാഫ് സെക്രട്ടറി) നന്ദിയും പറഞ്ഞു.

