ബിജെപി 27-ാം വാർഡ് കുടുംബ സംഗമം സംഘടിപ്പിച്ചു

കൊയിലാണ്ടി: ബിജെപി കൊയിലാണ്ടി നഗരസഭ 27-ാം വാർഡ് കുടുംബ സംഗമം സംഘടിപ്പിച്ചു. കണയങ്കോട് ബിജെപി സംസ്ഥാന വക്താവ് അഡ്വ. പത്മനാഭൻ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എൻ ചോയിക്കുട്ടി അധ്യക്ഷത വഹിച്ചു. കോഴിക്കോട് റൂറൽ ജില്ലാ വൈസ് പ്രസിഡണ്ട് നിഷ ഗിരീഷ്, കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ കെ വൈശാഖ്, മണ്ഡലം ട്രഷറർ ഒ മാധവൻ, ജില്ലാ കമ്മിറ്റി അംഗം രാമചന്ദ്രൻ എ പി, ടി കെ ബാലൻ, കെ എം സുനിൽ, ടി കെ പ്രേമൻ, വി കെ മുകുന്ദൻ, ഷാജി കാവുവട്ടം എന്നിവർ സംസാരിച്ചു.
