KOYILANDY DIARY.COM

The Perfect News Portal

കൊയിലാണ്ടിയിൽ ബധിര സൗഹൃദ കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി നഗരസഭയിൽ ബധിരർക്കായി സൗഹൃദ കേന്ദ്രം തുറന്നു. നഗരസഭയുടെ സാംസ്കാരിക നിലയം ബിൽഡിങ്ങിലാണ് സൗഹൃദ കേന്ദ്രം ആരംഭിച്ചത്. നഗരത്തിലെത്തുന്ന ബധിരർ റോഡിലും, ബസ് സ്റ്റാൻഡിലും മറ്റും ഒത്തുചേർന്ന് ആശയ വിനിമയം നടത്തുകയാണ് ചെയ്യാറുള്ളത്. സൗഹൃദ കേന്ദ്രം തുറന്നതോടെ അവര്‍ക്ക് ഒരു പരിഹാരം ആയിരിക്കുകയാണ് . നഗരസഭയുടെ വാർഷിക പദ്ധതിയിൽപെടുത്തിയാണ് സൗഹൃദ കേന്ദ്രം ആരംഭിച്ചത്.

.

.
നഗരസഭ വൈസ് ചെയർമാൻ അഡ്വ: കെ സത്യൻ്റെ അധ്യക്ഷതയിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപാട്ട് ഉദ്ഘാടനം നിർവഹിച്ചു. ബധിര അസോസിയേഷൻ ജില്ലാ സെക്രട്ടറി സിറാജുദ്ദീൻ, നഗരസഭ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ റിഷാദ് സ്വാഗതവും നഗരസഭ സ്റ്റാഫ് കൗൺസിൽ സെക്രട്ടറി പി.കെ ശ്രീനി നന്ദിയും പറഞ്ഞു.

Advertisements
Share news