KOYILANDY DIARY.COM

The Perfect News Portal

മഴ കാരണം റോഡ് പ്രവൃത്തി മാറ്റി വെച്ചു. ഗതാഗതം സാധാരണപോലെ

കൊയിലാണ്ടി: മഴ കാരണം റോഡ് പ്രവൃത്തി മാറ്റി വെച്ചു. ഗതാഗതം സാധാരണപോലെ. ദേശീയപാതയില്‍ പൂക്കാട് മുതല്‍ വെങ്ങളം വരെയുള്ള സര്‍വ്വീസ് റോഡ് വഴിയുള്ള ഗതാഗതം ഇന്ന് സാധാരണ പോലെ നടക്കും. 28ന്  ഇന്ന് കാലത്തു മുതല്‍ റോഡ് അടച്ചിട്ട് നടത്താനിരുന്ന പ്രവൃത്തി മഴ കാരണം മാറ്റിവെച്ചതായി അധികൃതര്‍ അറിയിച്ചു. വടകരയില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ കൊയിലാണ്ടിയില്‍ നിന്ന് താമരശ്ശേരി റോഡ് വഴിതിരിച്ച് ഉള്ള്യേരി വഴി കോഴിക്കോടേക്ക് പോകാന്‍ ഇന്നലെ അധികൃതര്‍ നല്‍കിയ നിര്‍ദ്ദേശമാണ് മവകാരണം ഉപേക്ഷിച്ചത്.

Share news