പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു

കൊയിലാണ്ടി: പന്തലായനി ശ്രീ അഘോര ശിവക്ഷേത്രത്തിൽ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു. സെപ്തംബർ 28 ന് പ്രാദേശിക കലാകാരന്മാരുടെ പരിപാടി, 29 ന് ഗ്രന്ഥം വെയ്പ്പ്, വിവിധങ്ങളായ പരിപാടികൾ.

30 ന് ശാസ്ത്രീയ നൃത്തം, തിരുവാതിര, ഭക്തിഗാനമേള, 1ന് സോപാനസംഗീതം, നൃത്താവിഷ്ക്കാരം, കൊരയങ്ങാട് താളലയ വോയ്സ് അവതരിപ്പിക്കുന്ന കരോക്കെ ഭക്തിഗാനമേള. 2 ന് ഗ്രന്ഥം എടുക്കൽ, എഴുത്തിനിരുത്ത്, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്. നിത്യേന രാവിലെ ലളിത സഹസ്രനാമജപവും വിശേഷാൽ പൂജകളും നടത്തുന്നു.
