KOYILANDY DIARY.COM

The Perfect News Portal

മാലിന്യം പുഴയിലേക്ക് ഒഴുക്കുന്നത് റിപ്പോർട്ട് ചെയ്യാനെത്തി; ഏറാമലയില്‍ ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് നേരെ അക്രമം

കോഴിക്കോട്: വടകര ഏറാമലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ഓൺലൈൻ മാധ്യമ പ്രവർത്തകർക്ക് നേരെ ആക്രമണം. ഏറാമല പഞ്ചായത്തിലെ മാലിന്യ പ്ലാന്റിന്റെ ശോച്യാവസ്ഥ റിപ്പോർട്ട് ചെയ്യാനെത്തിയവർക്കാണ് മർദനമേറ്റത്. മാലിന്യ പ്ലാന്റിൽ കുമിഞ്ഞ് കൂടിയ മാലിന്യം പുഴയിലേക്ക് ഒഴുകുന്നത് റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക്കുനേരെ ജിനീഷ് എന്ന ആള്‍ ചീത്തവിളികളോടെ ഇഷ്ടികകട്ടയുമായി പാഞ്ഞടുക്കുകയായിരുന്നു.

ഓൺലൈൻ മാധ്യമ പ്രവർത്തകരായ അക്ഷയ്, ആര്യ രവീന്ദ്രൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവർക്കും പരിക്കേറ്റു. മാധ്യമപ്രവർത്തകരെ ആക്രമിച്ച മാലിന്യ വണ്ടിയുടെ ഡ്രൈവർ ജിനീഷിനെതിരെ എടച്ചേരി പൊലീസ് കേസെടുത്തു.

Share news