ശ്രീ കാളിയമ്പത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷം വിപുലമായി നടത്തുന്നു

കൊയിലാണ്ടി: പന്തലായനി ശ്രീ കാളിയത്ത് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയാഘോഷം വിപുലമായി നടത്തുന്നു. 29 ന് വൈകീട്ട് ഗ്രന്ഥം വെപ്പ്. 30 ന് ആയുധപൂജ, 1ന് മഹാനവമി ദിവസം എല്ലാ ഭക്തജനങ്ങളെയും പങ്കെടുപ്പിച്ച്കൊണ്ട് സർവ്വഐശ്വര്യപൂജ, 2 ന് ഗ്രന്ഥം എടുപ്പ്, വിദ്യാരംഭം. 22 മുതൽ ക്ഷേത്രത്തിൽ ലളിതാ സഹസ്രനാമം, തൃകാലപൂജ എന്നിവ നടന്ന് വരുന്നു. 29 മുതൽ വൈകീട്ട് ക്ഷേത്രത്തിൽ വിവിധ കലാപരിപാടികളുമുണ്ടാകും.
