സപ്തംബർ 28ന് പൂക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സർവ്വീസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചു

കൊയിലാണ്ടി: ദേശീയപാതാ നിർമ്മാണത്തിൻെറ ഭാഗമായി സപ്തംബർ 28ന് ഞായറാഴ്ച രാവിലെ 6 മണി മുതൽ പൂക്കാട് നിന്ന് കോഴിക്കോട് ഭാഗത്തേക്ക് സർവ്വീസ് റോഡ് വഴിയുള്ള ഗതാഗതം നിരോധിച്ചിരിക്കുന്നതായി ജില്ലാ പോലീസ് മേധാവി അറിയിച്ചു. വടകരയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ദീർഘദൂര വാഹനങ്ങൾ കൊയിലാണ്ടിയിൽ നിന്നും ഇടത് ഭാഗത്തേക്ക് തിരിഞ്ഞ് താമരശ്ശേരി റോഡിൽ കയറി റെയിൽവെ ഓവർ ബ്രിഡിജ് വഴി ഉള്ള്യേരി അത്തോളി – പൂളാടിക്കുന്ന് വഴി പോകേണ്ടതാണ്.

രാവിലെ 6 മുതൽ രാത്രി 12 മണി വരെയാണ് നിയന്ത്രണം. സർവ്വീസ് റോഡിൻെറ കിഴക്ക് ഭാഗത്തെ പ്രവർത്തി നടക്കുന്നതിനാലാണ് ഗതാഗതം നിയന്ത്രിച്ചതെന്ന് കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നിന്ന് അറിയിച്ചു.

