അൻമോൾ നിസ്വാർത്ഥ സാക്സോഫോണിലും ഫ്ലൂട്ടിലും സംഗീത വിസ്മയം തീര്‍ത്തു

പൂക്കാട് കലാലയം മലബാർ സുകുമാരൻ ഭാഗവതർ സ്മാരക സംഗീത മണ്ഡപത്തിൽ നാലാം ദിവസം അൻമോൾ നിസ്വാർത്ഥ സാക്സോ ഫോണിലും ഫ്ലൂട്ടിലും തീർത്ത സംഗീത വിസ്മയം സദസ്യർക്ക് ആസ്വാദ്യകരമായി. ഭാഗവതരുടെ ചെറുമകനായ ലാലു പൂക്കാട് മൃദംഗത്തിലും അൻമോൾ നിസ്വാർത്ഥയുടെ പിതാവ് സന്തോഷ് കീബോർഡിലും പക്കവാദ്യമൊരുക്കി.
.

.
തുടർന്ന് കലാലയം സുഹൃദ് സംഘം സംഗീത സായാഹ്നമൊരുക്കി. ചോയിക്കുട്ടി, വേലായുധൻ, സി ശ്യം സുന്ദർ, അരുൺ, സുനിൽ തിരുവങ്ങൂർ, സുബേഷ് പത്മനാഭൻ, വിനോദ് കുമാർ കെ, ഗംഗൻ ചേലിയ, ഉഷീന, അഭിശ്രീ, ശ്രീനിവാസൻ കെ, രമേഷ് കുമാർ കെ ബി, സതേഷ് വി, ശശി കണ്ണഞ്ചേരി, ഷാജി തുവ്വക്കോട്, യു.കെ. രാഘവർ, എം കെ യൂസഫ് മാസ്റ്റർ എന്നിവർ പങ്കെടുത്തു.
