എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിൽ നവരാത്രി മഹോത്സവം

പയ്യോളി: അയനിക്കാട് എരഞ്ഞി വളപ്പിൽ ശ്രീ ഭഗവതി ക്ഷേത്രത്തിലെ മഹാനവമി ആഘോഷം ഒക്ടോബർ ഒന്ന്, രണ്ട് തിയ്യതികളിൽ നടക്കും. ക്ഷേത്ര ആചാര്യൻ ബ്രഹ്മശ്രീ ഏറാഞ്ചേരി ഇല്ലത്ത് ഹരി ഗോവിന്ദൻ നമ്പൂതിരിപ്പാടിൻ്റെയും ക്ഷേത്രം തന്ത്രി പ്രസാദ് നമ്പൂതിരിയുടെയും കാർമ്മികത്വത്തിൽ ദുർഗ്ഗാഷ്ടമി പൂജ, വാഹന പൂജ, അത്താഴ പൂജ, ആയുധ പൂജ, ഗ്രന്ഥപൂജ, എഴുത്തിനിരുത്ത് തുടങ്ങിയ പരിപാടികളോടെ സംഘടിപ്പിക്കും.
