KOYILANDY DIARY.COM

The Perfect News Portal

കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു

കൊയിലാണ്ടി: കണയങ്കോട് കിടാരത്തിൽ തലച്ചില്ലോൻ ദേവീ ക്ഷേത്ര നവരാത്രി ആഘോഷം സപ്തംബർ 22 ന് ആരംഭിച്ചു. സപ്തംബർ 29 ന് പൂജവെപ്പ്, 30 ന് ദുർഗ്ഗാഷ്ടമി ദിനത്തിൽ വിശേഷാൽ പൂജ, ഒക്ടോബർ 1 ന് മഹാനവമി ദിനത്തിൽ ഗണപതി ഹോമം, ഉഷ പൂജ, ഉച്ചപൂജ, അഖണ്ഡനാമജപം, ദീപാരാധന, അത്താഴ പൂജ, വിളക്കിന്നെഴുന്നള്ളിപ്പ് എന്നിവ ഉണ്ടായിരിക്കും.
ഒക്ടോബർ 2ന് കാലത്ത് വിദ്യാരംഭം. തുടർന്ന് പ്രസാദ വിതരണം എന്നിവയാണ് പ്രധാന ചടങ്ങുകൾ. മേൽശാന്തി ഹരികൃഷ്ണൻ നമ്പൂതിരിയുടേയും തന്ത്രി മേപ്പാട്ടില്ലം സുബ്രമണ്യൻ നമ്പൂതിരിയുടെയും കാർമ്മികത്ത്വത്തിലാണ് ചടങ്ങുകൾ.
Share news