KOYILANDY DIARY.COM

The Perfect News Portal

എം എസ് സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവയ്ക്കണമെന്ന് ഹൈക്കോടതി

എം എസ് സി എല്‍സ 3 കപ്പല്‍ അപകടവുമായി ബന്ധപ്പെട്ട് കപ്പല്‍ കമ്പനി 1200 കോടി രൂപ കെട്ടിവെയ്ക്കണമെന്ന് കോടതി. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട നഷ്ടപരിഹാര തുക നല്‍കാനാകില്ലെന്നായിരുന്നു ഷിപ്പിങ് കമ്പനി നേരത്തെ ഹൈക്കോടതിയെ അറിയിച്ചത്. തുടര്‍ന്ന് കെട്ടിവെയ്ക്കാനാവുന്ന തുക എത്രയെന്ന് അറിയിക്കാന്‍ ഹൈക്കോടതി കമ്പനിക്ക് നിര്‍ദേശം നല്‍കിയിരുന്നു. അപകടം നടന്നത് മീനുകളുടെ പ്രജനനകാലത്തായതിനാല്‍ മുട്ടകള്‍ ചുരുങ്ങിപോയി രൂപമാറ്റം സംഭവിച്ചെന്നും ഇത്തരം മുട്ടകള്‍ വിരിഞ്ഞുണ്ടാകുന്ന മീനുകള്‍ക്ക് വൈകല്യമുണ്ടാകുമെന്നും റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.

അതേസമയം എം എസ് സിയുടെ അകിറ്റെറ്റ കപ്പലിനെ അറസ്റ്റ് ചെയ്ത നടപടി ഒഴിവാക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. മാലിന്യം കടലില്‍ മുങ്ങിയതിന്റെ ഫലമായി പരിസ്ഥിതി പ്രശ്‌നമുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി 9531 കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

Share news