ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നു ജി സുകുമാരന്‍ നായര്‍

ശബരിമലയിലെ വിശ്വാസം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒപ്പം നിന്നെന്നും ആഗോള അയ്യപ്പസംഗമത്തിലൂടെ സര്‍ക്കാര്‍ വികസനം നടപ്പാക്കുമെന്ന വിശ്വാസമുണ്ടെന്നും
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. ദേവസ്വം ബോര്‍ഡിന്റെ പണം കൊണ്ടാണ് കേരളത്തിലെ ക്ഷേത്രങ്ങള്‍ നിലനില്‍ക്കുന്നതെന്നും ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ കോണ്‍ഗ്രസും, ബി.ജെ.പിയും ഒന്നും ചെയ്തില്ലെന്നും ജി.സുമാരന്‍ നായര്‍ പറഞ്ഞു.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസം സംരക്ഷിക്കാന്‍ ബി.ജെ.പിയും കോണ്‍ഗ്രസും ഒന്നും ചെയ്തില്ല. സംസ്ഥാന സര്‍ക്കാരിന് ഇപ്പോഴും വേണമെങ്കില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാം. വിശ്വാസികളുടെ വികാരം സര്‍ക്കാര്‍ മാനിച്ചെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. വാവര് സ്വാമിക്ക് എതിരായ പരാമര്‍ശം ശരിയല്ലെന്നും വാവര് സ്വാമിയെ ഇന്നോ ഇന്നലെയോ അല്ല ശബരിമല ഉണ്ടായ കാലംമുതല്‍ ആദരിക്കുന്നതാണെന്നും എല്ലാ ഭക്തജനങ്ങളും ഒരുപോലെ ആദരിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

