KOYILANDY DIARY.COM

The Perfect News Portal

സംസ്ഥാനത്ത് പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു

സംസ്ഥാനത്ത് പത്താമത് ആയുർവേദ ദിനാചരണം സംഘടിപ്പിച്ചു. ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിര്‍വഹിച്ചു. ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായെന്നും മന്ത്രി പറഞ്ഞു. ആയുര്‍വേദ ചികിത്സാ മേഖലയെ വിപുലപ്പെടുത്തുന്ന 12 പദ്ധതികളും ചടങ്ങിൽ മന്ത്രി ഉദ്ഘാടനം ചെയ്തു.

ആയുര്‍വേദ മേഖലയുടെ വികസനത്തിനായി വലിയ ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. ആയുര്‍വേദ ഗവേഷണ സംവിധാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളും ആവിഷ്‌കരിച്ചു. ആയുര്‍വേദ നേത്രരോഗ ചികിത്സയ്ക്ക് എല്ലാ ജില്ലകളിലും സംവിധാനമായെന്നും മന്ത്രി പറഞ്ഞു.

 

സൂതികാമിത്രം, ആയുഷ് യോഗ ക്ലബ് ആപ്പ് ഉള്‍പ്പെടെ 12 പദ്ധതികള്‍ക്കും തുടക്കം കുറിച്ചു. എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ആയുഷ് ഡിസ്പെന്‍സറി എന്ന പ്രഖ്യാപനവും സാധ്യമാക്കിയിട്ടുണ്ട്. സംസ്ഥാനത്തെ ആയുര്‍വേദ മേഖലയ്ക്ക് കരുത്തേകുന്ന അന്താരാഷ്ട്ര ആയുര്‍വേദ ഗവേഷണ കേന്ദ്രത്തിന്റെ ആശുപത്രിയും മാനുസ്‌ക്രിപ്റ്റ് സെന്ററും ഉള്‍പ്പെടെയുള്ള ബ്ലോക്കുകളുടെ നിര്‍മ്മാണം ഡിസംബറോടെ പൂര്‍ത്തിയാകും. 

Advertisements
Share news