അയ്യപ്പൻ ലോട്ടറിയുടെ കൊയിലാണ്ടിയിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിലെ കോർപ്പറേറ്റ് സ്ഥാപനമായ അയ്യപ്പൻ ലോട്ടറിയുടെ കൊയിലാണ്ടി സ്റ്റേഡിയത്തിലെ നവീകരിച്ച ഷോറൂം പ്രവർത്തനമാരംഭിച്ചു. തിങ്കളാഴ്ച രാവിലെ ഉടമ കെ.വി. രജീഷ് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. കേരള സർക്കാറിന്റെ എല്ലാലോട്ടറിയും, ഓണം ബംബർ ടിക്കറ്റുകളും ഇവിടെ ലഭ്യമാണ്.

കേരളത്തിലെ വിവിധ ജില്ലകളിലും, അയ്യപ്പൻ ലോട്ടറിയുടെ ശാഖകൾ പ്രവർത്തിക്കുന്നുണ്ട്. കൊയിലാണ്ടി പട്ടണത്തിൽ മാത്രം നാലോളം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്.

