KOYILANDY DIARY.COM

The Perfect News Portal

ആലപ്പുഴ ഷാൻ വധക്കേസ്; നാല് പ്രതികൾക്ക് ജാമ്യം നൽകി സുപ്രിം കോടതി

ആലപ്പുഴ ഷാൻ വധക്കേസിൽ നാലു പ്രതികൾക്ക് ജാമ്യം നൽകി സുപ്രീംകോടതി. പ്രതികൾക്ക് ജാമ്യം നിഷേധിച്ച ഹൈക്കോടതി ഉത്തരവ് സുപ്രിംകോടതി റദ്ദാക്കി. പ്രതികളായ അഭിമന്യു, അതുൽ, സനന്ദ്, വിഷ്ണു എന്നിവർക്കാണ് ജാമ്യം നൽകിയത്. എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായ അഡ്വ. കെ. എസ്. ഷാനിനെ ആർഎസ്എസ്- ബിജെപി പ്രവർത്തകർ ചേർന്ന് വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്.

2021 ഡിസംബർ 21 നായിരുന്നു ഷാൻ കൊല്ലപ്പെട്ടത്. ആർഎസ്എസ്, ബിജെപി പ്രവർത്തകരായ 11 പേരാണ് കേസിലെ പ്രതികൾ. പ്രതികളിൽ ചിലരെ കസ്റ്റഡിയിലെടുത്തെങ്കിലും തുടർനടപടിയുണ്ടായില്ല. 

Share news