എടരിക്കോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സി.പി.എം- ലീഗ് സംഘര്‍ഷം

മലപ്പുറം: എടരിക്കോട് പഞ്ചായത്ത് ഓഫിസിന് മുന്നില്‍ സി.പി.എം- മുസ്ലിം ലീഗ് സംഘര്‍ഷം. പോലീസ് ലാത്തി വീശി. ലീഗ് ഭരണസമിതി ഫണ്ട് വകമാറ്റി ചെലവഴിച്ചു എന്നാരോപിച്ചു സിപിഎം അംഗങ്ങള്‍ ഇന്നലെ പഞ്ചായത്ത് ഓഫിസില്‍ ഉപരോധസമരം തുടങ്ങിയിരുന്നു. സമരം ഇന്നും തുടര്‍ന്നതോടെ ഓഫീസ് തുറക്കാന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ലീഗ് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. ഇതൊടെ സമരം അക്രമത്തിലേക്ക് വഴിമാറി. ഈ ഘട്ടത്തിലാണ് പോലീസ് ലാത്തി വീശിയത്. സംഘര്‍ഷത്തില്‍ എടരിക്കോട് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി സുബൈര്‍ തങ്ങള്‍ അടക്കം പത്തോളം പേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ പോലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. തുടര്‍ന്ന് സമരക്കാരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.
