ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവ് രംഗത്ത്

ചെന്നൈ : അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന് അവകാശപ്പെട്ട യുവാവ് രംഗത്ത്. ഈറോഡു നിന്നുള്ള കൃഷ്ണമൂര്‍ത്തി എന്ന യുവാവാണ് താന്‍ ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. തന്റെ അമ്മയെ ശശികല കൊലപ്പെടുത്തിയതാണെന്നും ഇതുസംബന്ധിച്ച എല്ലാ വിവരങ്ങളും തനിക്ക് അറിയാമെന്നും കൃഷ്ണമൂര്‍ത്തി അവകാശപ്പെടുന്നു.
ഭയം കൊണ്ടാണ് ഇതുവരെ ഇക്കാര്യം തുറന്നു പറയാതിരുന്നത്. എന്നാല്‍, ഇപ്പോള്‍ തനിക്ക് ധൈര്യമുണ്ട്. ജയലളിതയുടെ ഏക മകനായതിനാല്‍ അവരുടെ എല്ലാ സ്വത്തുക്കളുടെയും അവകാശി താനാണ്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തമിഴ്നാട് ചീഫ് സെക്രട്ടറിയ്ക്ക് താന്‍ കത്തയച്ചിട്ടുണ്ടെന്നും സ്വത്തുക്കള്‍ കൈമാറാനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കുമെന്നും കൃഷ്ണമൂര്‍ത്തി വ്യക്തമാക്കുന്നു.

