സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു

കൊയിലാണ്ടി: സിപിഐ(എം) കൊയിലാണ്ടി നഗരസഭ വികസന മുന്നേറ്റ ജാഥ സമാപിച്ചു. മുത്താമ്പിയിൽ നടന്ന സമാപന പൊതുയോഗം സിപിഐഎം ജില്ല കമ്മറ്റി അംഗം എ.എം റഷീദ് ഉദ്ഘാടനം ചെയ്തു. ആർ.കെ അനിൽകുമാർ അധ്യക്ഷത വഹിച്ചു. കെ. ദാസൻ എൻ.എസ് അനുസ്മരണ പ്രഭാഷണം നടത്തി.
.

.
ഇന്ന് രാവിലെ ചാലിൽ പറമ്പിൽ നിന്നും തുടങ്ങിയ ജാഥ ചീനം പള്ളി, കോതമംഗലം, മാവിൻ ചുവട്, കുറുവങ്ങാട് ഐ.ടി.ഐ, അണേല, കാവുംവട്ടം എന്നിവിടങ്ങളിലെ സ്വീകരണത്തിന് ശേഷമാണ് വൈകീട്ട് മുത്താമ്പിയിൽ സമാപിച്ചത്.
.

.
സ്വീകരണ കേന്ദ്രങ്ങളിൽ ജാഥ ക്യാപ്റ്റൻ കെ.ഷിജു, അഡ്വ. കെ. സത്യൻ, ടി.കെ ചന്ദ്രൻ, സുധ. കെ.പി, ആർ.കെ അനിൽകുമാർ, എൻ.കെ ഭാസ്കരൻ, കെ.ടി സിജേഷ്, എം. ബാലകൃഷ്ണൻ, എ. സുധാകരൻ, അഞ്ജന, രമേശൻ എന്നിവർ സംസാരിച്ചു. 19, 20, 21 തിയ്യതികളിലായാണ് ജാഥ പര്യടനം നടത്തിയത്.
