ശ്രീനാരായണ ഗുരുദേവന്റെ സമാധി ദിനം ആചരിച്ചു

കൊയിലാണ്ടി: ശ്രീനാരായണ ഗുരുദേവന്റ 98-ാം സമാധിദിനം എസ്.എൻ.ഡി.പി. യോഗം കൊയിലാണ്ടി യൂണിയന്റെ ആഭിമുഖ്യത്തിൽ ആചരിച്ചു. യൂണിയൻ ഓഫീസിൽ കാലത്ത് ഗുരുപൂജയോടും പ്രാർത്ഥനയോടുംകൂടി തുടക്കമായി. തുടർന്ന് സമാധി സന്ദേശ സമ്മേളനം എസ്. എൻ. ഡി. പി. യൂണിയൻ സെക്രട്ടറി പറമ്പത്ത് ദാസൻ ഉത്ഘാടനം ചെയ്തു. പ്രസിഡന്റ് കെ. എം. രാജീവൻ അധ്യക്ഷത വഹിച്ചു.
.

.
യൂണിയൻ കൗൺസിലർമാരായ സുരേഷ് മേലേപ്പുറത്ത്, ഒ. ചോയിക്കുട്ടി, കുഞ്ഞികൃഷ്ണൻ കെ. കെ, പി. വി. പുഷ്പരാജ്, സതീശൻ കെ. കെ, ദാസൻ എം. പി. എന്നിവർ സംസാരിച്ചു. യോഗം ബോർഡ് അംഗം കെ. കെ ശ്രീധരൻ സ്വാഗതവും. വൈസ് പ്രസിഡണ്ട് വി. കെ സുരേന്ദ്രൻ നന്ദിയും പറഞ്ഞു.
