ചിത്രകൂടം സംഘടിപ്പിക്കുന്ന വര്ണ്ണക്കിളിക്കൂട്ടത്തിന്റെ ഉദ്ഘാടനം 18 ന്

കൊയിലാണ്ടി: ചിത്രകാരന്മാരുടെ കൂട്ടായ്മയായ ചിത്രകൂടം സംഘടിപ്പിക്കുന്ന വര്ണ്ണക്കിളിക്കൂട്ടത്തിന്റെ ഉദ്ഘാടനം 18 ന് ശ്രദ്ധ ആര്‍ട്ട് ഗാലറിയില്‍ നടക്കും. 24 വരെയാണ് പ്രദര്‍ശനം നടക്കുക. മാത്യഭൂമി ചീഫ് ആര്‍ട്ടിസ്റ്റ് മദനന് ഉദ്ഘാടനം ചെയ്യും. യു.കെ രാഘവന് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിക്കും. സമകാലീന ലോകം കുട്ടികളുടെ മനസില്‍ എങ്ങനെ പ്രതിഫലിക്കും എന്നതാണ് പ്രദര്‍ശനത്തിന്റെ വിഷയം. കുട്ടികളുടെ കല എന്ന വിഷയത്തില്‍ ഷാജി കാവില്‍ പ്രഭാഷണം നടത്തും. എന്‍.വി. ബാലകൃഷ്ണന്, അബ്ദുള്‍ റഹിമാന്‍, അഭിലാഷ് കെ.സി എന്നിവര്‍ സംസാരിക്കും.
