KOYILANDY DIARY.COM

The Perfect News Portal

തൃദിന തീരദേശ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു

കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സിഡിഎസ് ജി ആർ സിയും കുടുംബശ്രീ ജില്ലാമിഷൻ കോഴിക്കോടും എക്സൈസ് വിമുക്തി മിഷൻ കോഴിക്കോടും സംയുക്തമായി കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്കായി തൃദിന തീരദേശ ലഹരി വിരുദ്ധ ക്യാമ്പയിൻ ആരംഭിച്ചു. പ്രസ്തുത ക്ലാസ് നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. നഗരസഭ വികസനകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഇന്ദിര ടീച്ചർ അധ്യക്ഷത വഹിച്ചു. അസി. എക്സൈസ് ഇൻസ്പെക്ടർ ജി. ആർ. ജയപ്രസാദ് സി കെ (എക്സൈസ് റേഞ്ച് ഓഫീസ് വടകര) കുട്ടികളുടെ ക്ലാസ് നയിച്ചു.
വിമുക്തി കോഡിനേറ്റർ ജിതേഷ്, മെമ്പർ ഷീല വേണുഗോപാൽ, കുടുംബശ്രീ സൗത്ത് സിഡിഎസ് ചെയർപേഴ്സൺ വിബിന കെ കെ എന്നിവർ ആശംസകൾ അർപ്പിച്ചു. കമ്മ്യൂണിറ്റി കൗൺസിലർ കുടുബശ്രീ നോർത്ത് സി ഡി എസ് ചെയർപേഴ്സൺ ഇന്ദുലേഖ എം പി സ്വാഗതവും കമ്മ്യൂണിറ്റി കൗൺസിലർ അമിത എസ്. എസ്. നന്ദിയും പറഞ്ഞു.
Share news