ആഭരണപ്രേമികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത: അറിയാം ഇന്നത്തെ സ്വര്‍ണവില

സംസ്ഥാനത്ത് സ്വർണ വില കുറഞ്ഞു. പവന് 160 രൂപ കുറഞ്ഞ് 81,920 രൂപയായി. ഗ്രാമിന് 20 രൂപ കുറഞ്ഞ് 10,240 രൂപയായി. ഇന്നലെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 82,080 രൂപയായി ഉയര്‍ന്നാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. ഈ മാസം ആദ്യം 77,640 രൂപയായിരുന്നു സ്വര്‍ണവില.

ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയും ഇതായിരുന്നു. ഒരു പവന് ആഭരണം വാങ്ങുന്നതിന് 89000 രൂപ വരെ ചെലവ് വന്നേക്കാം. ആഭരണം വാങ്ങുമ്പോള്‍ സ്വര്‍ണത്തിന്റെ വിലയ്ക്ക് പുറമെ അഞ്ച് ശതമാനം പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജും അധികമായി ഉപഭോക്താവ് നല്‍കേണ്ടി വരും.

