ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല

ആഗോള അയ്യപ്പ സംഗമത്തിന് ഒരുങ്ങി ശബരിമല. പ്രതിനിധികളുടെ പട്ടിക തയ്യാറായെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് പിഎസ് പ്രശാന്ത് പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. എതിര്‍പ്പുകള്‍ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അയ്യപ്പ സംഗമത്തിന് വരണമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. ശബരിമലയുടെ വികസത്തിന് നാഴിക കല്ലാകുന്ന ആഗോള അയ്യപ്പ സംഗമത്തിന് ശബരിമല ഒരുങ്ങി.

വിവിധ സംസ്ഥാനങ്ങളില്‍ നിന്നും വിദേശ പ്രതിനിധികളും എത്തും. ഈ വരുന്ന ശനിയാഴ്ച രാവിലെ പമ്പയില്‍ തയ്യാറാക്കിയ പ്രത്യേക പന്തലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അയ്യപ്പ സംഗമം ഉദ്ഘാടനം ചെയ്യും. എതിര്‍പ്പുകള്‍ മാറ്റിവെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അയ്യപ്പ സംഗമത്തിന് വരണമെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

