കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഭാരത് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് ഷാഫി പറമ്പിൽ എംപി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: കൊയിലാണ്ടി ജിവിഎച്ച്എസ്എസ് ഭാരത് സ്കൗട്ട് & ഗൈഡ്സ് യൂണിറ്റ് വടകര എം പി ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേപ്പാട്ട് അധ്യക്ഷത വഹിച്ചു. പ്രദീപ് കുമാർ എൻ വി (പ്രിൻസിപ്പൽ) സ്വാഗതം പറഞ്ഞു. കായികരംഗത്ത് മികവ് തെളിയിച്ച ആറ് വിദ്യാർത്ഥികൾക്ക് ഉപഹാരങ്ങൾ നൽകി.

നിജില പറവക്കൊടി, വിദ്യാഭ്യാസ (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ), രാജീവ് പി ജി (ജില്ലാ ട്രഷറർ സ്കൗട്ട്& ആൻഡ് ഗൈഡ്), ജിഷ കെ കെ (DC(AR) ഗൈഡ്),സജീവ് കുമാർ എ (പിടിഎ പ്രസിഡണ്ട്), എം ജി ബൽരാജ് (എസ് ജി കൺവീനർ), വത്സൻ എൻ വി (ഒ എസ് എഫ് കൺവീനർ), ഷജിത ടി (അഡ്മിസ്ട്രസ്), ബിജേഷ് ഉപ്പാലക്കൽ (വിഎച്ച്എസ്ഇ പ്രിൻസിപ്പൽ), അനുവിന്ദ് കൃഷ്ണ (സ്കൂൾ ലീഡർ), നവീന എം (സ്റ്റാഫ് സെക്രട്ടറി) എന്നിവർ സംസാരിച്ചു.
