ബസ് കാത്തിരുപ്പു കേന്ദ്രം ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: ചേമഞ്ചേരി തുവ്വക്കോട് ബൂത്ത് കമ്മിറ്റി നിർമ്മിച്ച കെ.ടി. ജയകൃഷണൻ മാസ്റ്റർ സ്മാരകബസ് കാത്തിരുപ്പു കേന്ദ്രം ബിജെപി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ട് കെ. കെ. വൈശാഖ് ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഏരിയ പ്രസിഡണ്ട് സജീവ് കുമാർ അദ്ധ്യക്ഷത വഹിച്ചു. ആനന്ദൻ കവലയിൽ സ്വാഗതം പറഞ്ഞു. സുകുമാരൻ പൊറോളി, നാരായണൻ കെ. ടി, ഗോവിന്ദൻ കെ, അഭി ത്രയംബകം, രജീഷ് തുവ്വക്കോട്, ജിജു മലയിൽ എന്നിവർ സംസാരിച്ചു.
