KOYILANDY DIARY.COM

The Perfect News Portal

ആർജെഡി ഉള്ളിയേരി പഞ്ചായത്ത് കുടുബ സoഗമം നടത്തി

ഉള്ളിയേരി: എ. എം ഗംഗാധരൻ, ടി. ചെക്കണി നായർ എന്നീ സോഷ്യലിസ്റ്റ് നേതാക്കളുടെ ചരമ വാർഷികത്തിന്റെ ഭാഗമായി ആർജെഡി ഉള്ളിയേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടുബ സംഗമം നടത്തി. നാറാത്ത് ചാലിൽ ബാലൻ നായർ നഗറിൽ ആർജെഡി ദേശീയ സമിതി അംഗം കെ. പി. മോഹനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉള്ളിയേരി ദിവാകരൻ അദ്ധ്യക്ഷത വഹിച്ചു.
പഴയകലാ സോഷ്യലിസ്റ്റ് പ്രവർത്തകരെയും എസ് എസ് എൽ സി, പ്ലസ് ടു, എൽ എസ് എസ്, യു എസ് എസ് വിജയികളെയും യോഗത്തിൽ സീനിയർ മാധ്യമ പ്രവർത്തകൻ ജയൻ ശിവപുരം ആദരിച്ചു. ഹോപ്പ് അവാർഡ് നേടിയ അരുൺ നമ്പിയാട്ടിൽ, കിക് ബോക്സിങ്ങിൽ ദേശീയ തലത്തിൽ വെങ്കലം നേടിയ ആർ.ജെ. പൂജയെയും ആദരിച്ചു.
ജില്ലാ സിക്രട്ടറി ജെ. എൻ പ്രേം ഭാസിൻ, മണ്ഡലം പ്രസിഡണ്ട് ദിനേശൻ പനങ്ങാട്, മഹിള ജനത ജില്ലാ പ്രസിഡണ്ട് പി. സി. നിഷാ കുമാരി, പോടേരി ഹരിദാസൻ, ധർമ്മരാജ് കുന്നനാട്ടിൽ, കെ. എം. ബാലൻ, പ്രജിലേഷ് കുമാർ ഒറവിൽ, പാടത്തിൽ ബാലകൃഷ്ണൻ, ടി. കെ. കരുണാകരൻ, കെ. ബിജു കുമാർ, ടി. ശശി നാറാത്ത് തുടങ്ങിയവർ സംസാരിച്ചു.
Share news