6th Dan ബ്ലാക്ക് ബെൽറ്റ് നേടിയ രാജൻ എം കാപ്പാടിന് പൗരാവലിയുടെ സ്വീകരണം

കാപ്പാട്: ഒമാനിൽ വെച്ച് നടന്ന ജപ്പാൻ ഷോട്ടോക്കാൻ കരാട്ടെ അക്കാദമി നടത്തിയ ഇൻ്റർനാഷണൽ സെമിനാറിൽ 6th Dan ബ്ലാക്ക് ബെൽറ്റ് നേടിയ രാജൻ എം കാപ്പാടിന് പൗരാവലി സ്വീകരണം നൽകി. ചടങ്ങിൽ കോഴിക്കോട് സിറ്റി അസി. കമ്മീഷണർ ഓഫ് പോലീസ് ദിനേഷ് കോറോത്ത് മുഖ്യാതിഥിയായി. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബുരാജ് ബാലപുരി പരിപാടി ഉൽഘാടനം ചെയ്തു. വി എം മോഹനൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
.

.
ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം. പി. മൊയ്തീൻ കോയ, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ ശരീഫ് മാസ്റ്റർ, വിജയൻ കണ്ണഞ്ചേരി, കേരള ഫോക്‌ലോർ അക്കാദമി ചെയർമാൻ ഡോ. കോയ കാപ്പാട്, അബൂബക്കർ കാപ്പാട്, കനിവ് സ്നേഹതീരം ചെയർമാൻ ഇല്യാസ് പി, അഡ്വ. ബിനീഷ് ബാബു, കുനിയിൽ ശശി, പുരുഷോത്തമൻ (ഗുരുധർമ്മ), ഷറഫുട്ടീൻ എം.ടി (ഡയറക്ടർ R SETI), ഷഫീർ കണ്ണൻകടവ് (ബീച്ച് റൈഡേഴ്സ് കാപ്പാട്) തുടങ്ങിയവർ സംസാരിച്ചു. ഇസ്മായിൽ.ടി സ്വാഗതവും സലീം കാട്ടിലപ്പീടിക നന്ദിയും പറഞ്ഞു.
