തിരുവങ്ങൂർ കുനിയൽ കടവ് പാലത്തിൽ നിന്നും എംഡിഎംഎയുമായി യുവാവിനെ പിടികൂടി

കൊയിലാണ്ടി: തിരുവങ്ങൂർ കുനിയൽ കടവ് പാലത്തിൽ നിന്നും എംഡിഎംഎ.യുമായി യുവാവിനെ പോലീസ് പിടികൂടി. അത്തോളി മേക്കോത്ത് ഹാരിസ് (28)നെയാണ് പിടികൂടിയത്. 4.41 ഗ്രാം എംഡിഎംഎ ബുള്ളറ്റിനുള്ളിൽ കടത്തുമ്പോഴാണ് പ്രതിയെ പിടികൂടിയത്. ശനിയാഴ്ച അർധ രാത്രിയാണ് സംഭവം. എസ്ഐമാരായ ആർ.സി. ബിജു, കെ.പി. ഗിരീഷ്, എഎസ്ഐ റെക്കീബ്, അനീഷ് മടോളി, ഗംഗേഷ്, സ്കോഡ് അംഗങ്ങളായ അതുൽ, ശ്യാം എന്നിവരാണ് പരിശോധനയിൽ പങ്കെടുത്തത്.
