KOYILANDY DIARY.COM

The Perfect News Portal

ജനശക്തി ലൈബ്രറിയിൽ റീഡിംഗ് തിയേറ്റർ ഉദ്ഘാടനവും, കൊല്ലം ഉമേഷിനെ ആദരിക്കലും നടന്നു

കൊയിലാണ്ടി: ഗ്രന്ഥശാലാ ദിനത്തോടനുബന്ധിച്ച് ജനശക്തി ലൈബ്രറിയിൽ റീഡിംഗ് തിയേറ്റർ ഉദ്ഘാടനവും, നാടക – സാഹിത്യ രംഗത്ത് അര നൂറ്റാണ്ട് പിന്നിട്ട ഉമേഷ് കൊല്ലത്തിനെ ആദരിക്കലും നടന്നു. പരിപാടി സാഹിത്യകാരനും ലൈബ്രറി കൗൺസിൽ മേഖല സമിതി കൺവീനറുമായ ഡോ. മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
.
.
കൊല്ലം ലൈബ്രറിയിലേക്ക് ഉമേഷ് സംഭാവന ചെയ്ത പുസ്തകങ്ങൾ
ലൈബ്രറിക്ക് വേണ്ടി സെക്രട്ടറി ഏറ്റുവാങ്ങി ഗ്രന്ഥാലോകം ക്യാമ്പയിനിന്
തുടക്കം കുറിച്ചു. USS, SSLC,  Plus- 2  ഉന്നത വിജയികളേയും, അഖില കേരള വായന മത്സരത്തിൻ്റെ ലൈബ്രറി തല മത്സര വിജയികളേയും അനുമോദിച്ചു. ഉമേഷ് കൊല്ലം, ആദരവിന് നന്ദി പറഞ്ഞു. 
.
.
നഗരസഭ പൊതുമരാമത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ ഇ.കെ. അജിത്ത് മാസ്റ്റർ, സാഹിത്യകാരി ഷെമീമ ഷഹനായി, രവീന്ദ്രൻ നികുഞ്ജം, എന്നിവർ
ആശംസയർപ്പിച്ച് സംസാരിച്ചു. പരിപാടിക്ക് സെക്രട്ടറി രാജേന്ദ്രൻ സ്വാഗതവും ബിന്ദു നന്ദിയും രേഖപ്പെടുത്തി.
Share news