KOYILANDY DIARY.COM

The Perfect News Portal

വിജിൽ തിരോധാനം: അന്യസംസ്ഥാനത്തേക്ക് കടന്ന പ്രതിയെ  പോലീസ് പിടികൂടി

കോഴിക്കോട്: വിജിൽ തിരോധാന കേസില്‍ അന്യസംസ്ഥാനത്തേക്ക് കടന്ന പ്രതിയെ  പോലീസ് അതിസാഹസികമായി പിടികൂടി. കേസിലെ രണ്ടാം പ്രതി കുറ്റിക്കാട്ടൂര്‍ വെള്ളി പറമ്പ് സ്വദേശി ഗോശാലി കുന്നുമ്മല്‍ വീട്ടില്‍ (ഇപ്പോള്‍ താമസം കുന്നമംഗലം  കുരുക്കത്തൂർ) രഞ്ജിത്ത് (39)നെയാണ് എലത്തൂര്‍ പോലീസും, ഡെപ്യൂട്ടി പോലീസ് കമ്മിഷണർ അരുൺ കെ. പവിത്രന്റെ ക്രൈം സ്ക്വാഡും ചേര്‍ന്ന് പിടികൂടിയത്. 
.
.
2019 മാർച്ച് 24-നു കാണാതായ വിജിലിനെ കണ്ടെത്താനുള്ള രണ്ടാംഘട്ട അന്വേഷണത്തിൽ പ്രതികളെ വീണ്ടും പോലീസ് ചോദ്യം ചെയ്യുയാകയിരുന്നു. പ്രതികളുടെ മൊഴിയില്‍ വൈരുദ്ധ്യം മനസ്സിലാക്കിയ പോലീസ് ഇവരെ വിശദമായി ചോദ്യം ചെയ്തതില്‍ പ്രതികള്‍ കുറ്റം സമ്മതിക്കുയകുയും, വിജിലിന്റെ മൃതശരീരം  സരോവരം ചതുപ്പിൽ കുഴിച്ചുമൂടിയതായും സുഹൃത്തുക്കൾ മൊഴി നല്‍കുകയായിരുന്നു. അമിതമായി ലഹരി ഉപയോഗിച്ചതിനാൽ വിജിൽ മരിച്ചെന്നും തുടർന്ന് സരോവരം വാഴത്തുരുത്തി ഭാഗത്ത് കുഴിച്ചുമൂടിയെന്നും കേസിലെ പ്രതികളും വിജിലിന്റെ സുഹൃത്തുക്കളുമായ വാഴാത്തിരുത്തി കുളങ്ങരക്കണ്ടി മീത്തൽ കെ.കെ. നിഖിൽ, വേങ്ങേരി തടമ്പാട്ടുതാഴം ചെന്നിയാംപൊയിൽ ദീപേഷ് എന്നിവര്‍ പോലീസിനോട് പറഞ്ഞു. ഈ മൊഴിയുടെ  അടിസ്ഥാനത്തിലാണ് പോലീസ് ചതുപ്പിൽ പരിശോധന നടത്തിയത്.
വിജില്‍ തിരോധാന കേസില്‍ അറസ്റ്റിലായ പ്രതികളെ കൂടാതെ ഈ കേസിലെ രണ്ടാമത്തെ പ്രതിയായ രഞ്ജിത്ത് മറ്റു രണ്ടുപേരെ പോലീസ് പിടികൂടിയപ്പോള്‍ ബാങ്ഗ്ലൂരില്‍ ആയിരുന്ന ഇയാള്‍  അവിടെ നിന്നും കടന്നുകളയുകയായിരുന്നു. എന്നാല്‍ പോലീസ് ഇയാളുടെ ലൊക്കേഷന്‍  നിരന്തരം നിരീക്ഷിച്ചു വരുന്നതിനിടെ ഇന്നലെ വിജിലിന്‍റേത് എന്ന് കരുതുന്ന അസ്ഥികള്‍ പോലീസ് സരോവരത്തുള്ള ചതുപ്പില്‍ നിന്നും കണ്ടെടുത്തു എന്നറിഞ്ഞ പ്രതി ആന്ധ്രയിലേക്ക് കടക്കുകയായിരുന്നു. എന്നാല്‍ പോലീസ്  സൈബര്‍ സെല്ലുമായി  നടത്തിയ ശാസ്ത്രീയ പരിശോധനയില്‍ നിന്നും തെലുങ്കാനയിലൂള്ള കമ്മത്ത് വെച്ച് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പോലീസ് അതിസാഹസികമായി പിടികൂടുകയായിരുന്നു.
സരോവരത്തെ ചതുപ്പിൽ നടത്തിയ തിരച്ചിലിൽ വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥികളും, ഷൂവും  പോലീസ് ഇന്നലെ കണ്ടെത്തിയിരുന്നു. കേസിൽ അറസ്റ്റിലായ മറ്റു രണ്ട് പ്രതികളുടെ പോലീസ് കസ്റ്റഡി കാലാവധി വെള്ളിയാഴ്ച വൈകീട്ട് അഞ്ചിന് അവസാനിച്ച് അവരെ തിരികെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ പാര്‍പ്പിച്ചിട്ടുള്ളതാണ്.  7 അടിയോളം താഴ്ചയുള്ള ചതുപ്പിൽ നിന്ന് വെള്ളം പമ്പ് ചെയ്തു വറ്റിച്ചാണ് വിജിലിന്റേത് എന്ന് കരുതുന്ന അസ്ഥികള്‍ പോലീസ് കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് രണ്ടാംഘട്ട തിരച്ചിലിനായി പോലീസ് പ്രതികളെ കസ്റ്റഡിയിൽവാങ്ങിയത്. എലത്തൂർ പോലീസ് സ്റ്റേഷന്‍ സബ്ബ് ഇന്‍സ്പെക്ടര്‍ സുരേഷ് CPO വൈശാഖ്, ക്രൈം സ്ക്വാഡ് അംഗങ്ങളായ ഹാദിൽ കുന്നുമ്മൽ, ജിനേഷ് ചൂലൂർ, രാകേഷ് ചൈതന്യം  എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്.
Share news