KOYILANDY DIARY.COM

The Perfect News Portal

മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു

കൊയിലാണ്ടി: കൊയിലാണ്ടി ഹാർബറിൽ നിന്നും മത്സ്യബന്ധനത്തിന് പോയ തോണി ബോട്ട് ഇടിച്ച് തകർന്നു. തോണിയിലുണ്ടായിരുന്നവർ കടലിലേക്ക് തെറിച്ചുവീണു. ഒരു തൊഴിലാളിക്ക് പരിക്ക്. ഇന്നു പുലർച്ചെ മത്സ്യ ബന്ധനത്തിനു പോയ ശ്രീ ശബരി എന്ന തോണിയാണ് ബേപ്പൂരിൽ വെച്ച് ബോട്ട് ഇടിച്ച് തകർന്നത്. മൈമൂൺ എന്ന ബോട്ടാണ് അപകടം വരുത്തിയത്.

തോണിയിൽ വേലി വളപ്പിൽവിജയൻ വേലി വളപ്പിൽ അമർനാഥ്, ഏഴുകുടിക്കൽ പ്രകാശൻ, വലിയ മങ്ങാട് കുഞ്ഞവദ. തുടങ്ങിയ വരാണുണ്ടായിരുന്നത് മത്സ്യബന്ധനം നടത്തുമ്പോയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ തോണി രണ്ടായി മുറിയുകയും. നാലു പേരും തെറിച്ച് കടലിലേക്ക് വീഴുകയുമായിരുന്നു. ഇവരെ ബോട്ടിലെ തൊഴിലാളികൾ അൽഭുതകരമായി രക്ഷപ്പെടുത്തി.

വലിയ മങ്ങാട് സ്വദേശി കുഞ്ഞവദയ്ക്കാണ് പരുക്ക് പറ്റിയത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോസ്റ്റൽ പോലീസിൽ വിവരമറിയിച്ചിട്ടുണ്ട് ലക്ഷങ്ങളുടെ നഷ്ടം കണക്കാക്കുന്നു.

Advertisements
Share news