രക്തശാലി കരനെൽകൃഷി ആരംഭിച്ചു

കൊയിലാണ്ടി: കൃഷിശ്രീ കാർഷിക സംഘം കൊയിലാണ്ടിയും FMR ഇന്ത്യ ആശാനികേതൻ നന്തി ബസാറും സംയുക്തമായി കരനെൽകൃഷി ആരംഭിച്ചു. ആശാനികേതനിലെ ഇന്റലക്ച്വൽ ഡിസ്ഏബിളായിട്ടുള്ള 65ൽ പരം വിദ്യാർത്ഥികളാണ് കൃഷിക്ക് നേതൃത്വം നൽകുന്നത്. മൂടാടി പഞ്ചായത്ത് പ്രസിഡണ്ട് ശ്രീകുമാർ ഉദ്ഘാടനം നിർവഹിച്ചു. മൂടാടി കൃഷി ഓഫീസർ ഫൗസിയ പദ്ധതി വിശദീകരിച്ചു. FMR ചെയർമാൻ പ്രേമാനന്ദ് ഒ.കെ. അധ്യക്ഷത വഹിച്ചു.

കൃഷിശ്രീ സിക്രട്ടറി രാജഗോപാലൻ, പ്രസിഡണ്ട് പ്രമോദ് രാരോത്ത് എന്നിവർ സംസാരിച്ചു. ട്രഷറർ അബൂബക്കർ, പി. എം. ബിജു, ഗവേണിങ്ങ് കമ്മിറ്റി മെമ്പർമാരായ ഡോ. ശ്രീധരൻ, അഡ്വ. കെ. ബി. ജയകുമാർ, അശോക് രാജഗോപാൽ, റിട്ട. കൃഷി വകുപ്പ് ജൂനിയർ സൂപ്രണ്ട് ശശീന്ദ്രൻ എന്നിവർ സംസാരിച്ചു. കോർ മെമ്പർമാരായ മുഹമ്മദ് ഫസൽ, മുരളി, കനക, കമ്യൂണിറ്റി ലീഡർ ജ്യോതി സൂസൻ എന്നിവർ ഉപഹാരം നൽകി. കെയർ ഗിവർ സിന്ധു ദേവി നന്ദി പറഞ്ഞു.
