കൊയിലാണ്ടി നഗരസഭ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീടി സമർപ്പിച്ചു

കൊയിലാണ്ടി നഗരസഭ 14-ാം വാർഡിൽ വയോജനങ്ങൾക്കായി നിർമ്മിച്ച പകൽ വീടിൻറെ ഉദ്ഘാടനം കുറ്റ്യാടി എം എൽ എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. വരും വർഷങ്ങളിൽ ഏറ്റവും ഉയർന്ന വയോജന നിരക്ക് ഉള്ള സംസ്ഥാനമായി കേരളം മാറുമെന്നും കേരളത്തിൻറെ മികച്ച ആരോഗ്യ മേഖലയാണ് ഇതിന് മുതൽക്കൂട്ടാവുന്നതെന്നും അദ്ദേഹം പറഞ്ഞു. നഗരസഭ ചെയർപേഴ്സൺ സുധാ കിഴക്കേ പാട്ട് അധ്യക്ഷത വഹിച്ചു.
.

.
പകൽ സമയങ്ങളിൽ വീടുകളിൽ ഒറ്റപ്പെടുന്ന വയോജനങ്ങൾക്ക് വിശ്രമിക്കാനും തങ്ങൾക്കൊപ്പം ഉള്ളവരുടെ കൂടെ സമയം ചെലവഴിക്കാനും വേണ്ടിയാണ് വിപുലമായ സൗകര്യങ്ങളോടുകൂടി പകൽവീട് നിർമ്മിച്ചിരിക്കുന്നത്. ടിവി യും ബാത്റൂമും അടുക്കളയും ഉൾപ്പെടെ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടിയ അഞ്ചാമത്തെ പകൽവീടാണ് കൊയിലാണ്ടി നഗരസഭയുടെ നേതൃത്വത്തിൽ നിർമ്മിച്ചു നൽകിയത്. പകൽ വീടിനായി സൗജന്യമായി സ്ഥലം വിട്ടു നൽകിയ അരിയിൽ ദാമോദരൻ മാസ്റ്ററെ ചടങ്ങിൽ ആദരിച്ചു. കൊയിലാണ്ടി എംഎൽഎ കാനത്തിൽ ജമീല പരിപാടിയിൽ ആശംസ സന്ദേശം അറിയിച്ചു.
.

.
വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ എ ഇന്ദിര ടീച്ചർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ ഷിജു, പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ കെ അജിത് മാസ്റ്റർ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില സി, വിദ്യാഭ്യാസ കലാകായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി, കൗൺസിലർമാരായ രത്നവല്ലി ടീച്ചർ, വി പി ഇബ്രാഹിംകുട്ടി, കെ കെ വൈശാഖ് എന്നിവരും, ടി കെ ചന്ദ്രൻ മാസ്റ്റർ, പി കെ രാമദാസൻ മാസ്റ്റർ, സി സത്യചന്ദ്രൻ, പി ചന്ദ്രശേഖരൻ, സദാനന്ദൻ, സീനിയർ സിറ്റിസൺ അംഗം അപ്പുക്കുട്ടി എന്നിവർ സംസാരിച്ചു. വൈസ് ചെയർമാൻ അഡ്വ കെ സത്യൻ സ്വാഗതവും കൺവീനർ ടി കെ ശ്രീകുമാർ നന്ദിയും പറഞ്ഞു.
