നൈജീരിയൻ ലഹരി മാഫിയാ കേസ്; പ്രതികൾക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്താൻ ആലോചന

നൈജീരിയൻ ലഹരി മാഫിയാ കേസിൽ പ്രതികൾക്കെതിരെ രാജ്യദ്രോഹം കുറ്റം ചുമത്താൻ പോലീസ് ആലോചന. കേരളത്തിലേക്കുള്ള ലഹരിക്കടത്തിലിന് പിന്നിൽ നൈജീരിയയിലെ ബയാഫ്ര വിഘടനവാദികളെന്ന് കണ്ടെത്തി. നേപ്പാളിലും സംഘം ലഹരി വിതരണം നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തി.

നൈജീരിയൻ രാസലഹരി മാഫിയ സംഘത്തുലുള്ളവർ 2010ലാണ് വിസ ഇല്ലാതെ ഇന്ത്യയിൽ എത്തിയത്. ആദ്യം എത്തിയത് ഡേവിഡ് ജോൺ എന്നയാളാണ്. ഡേവിഡിന്റെ സഹായത്തോടെയാണ് ഹെന്ററി, റുമാൻസ് എന്നിവർ ഇന്ത്യയിലേക്ക് എത്തിയത്. ഡേവിഡിനു നൈജീരിയൻ പാസ്പോട്ടുമില്ല. ഡൽഹി, ഹരിയാന പൊലീസിനൊപ്പം കോഴിക്കോട് ടൗൺ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഹരിയാനയിലെ ഗുരുഗ്രാമിൽ നിന്ന് രാസലഹരി ഉത്പാദിപ്പിക്കുന്ന കേന്ദ്രങ്ങൾ കണ്ടെത്തിയിരുന്നത്. 2025 ഫെബ്രുവരിയിലെ എംഡിഎംഎ വേട്ടയാണ് കേസിലേക്ക് നയിച്ചത്.

